തലപ്പുഴ വനത്തിലെ അനധികൃത മരംമുറി;അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി.
വിജിലന്‍സ് സിസിഎഫിനോടാണ് വനംവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തിയിരുന്നു.മുറിച്ച മരങ്ങള്‍ സൂക്ഷിച്ചത് ഇവിടെയാണ്.വനപാലകര്‍ക്കെതിരെ നടപടി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കിയത്.ബേഗുര്‍ റേഞ്ചിലെ തലപ്പുഴ 73 വനമേഖലയിലെ മരങ്ങളാണ് വനപാലകര്‍നിയമങ്ങള്‍ പാലിക്കാതെ കഴിഞ്ഞ ദിവസം മുറിച്ചത്.മുറിച്ച മരങ്ങള്‍ കടത്തിയതായും ആരോപണമുണ്ട്.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് തന്നെ വനം വകുപ്പ് നടപടി സ്വീകരിക്കാനാണ് സാധ്യത.