സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിക്ക് സമീപം ബീനാച്ചി എസ്റ്റേറ്റിലാണ് സംഭവം. ചൂരിമല വാര്യത്ത് പറമ്പില്‍ ഗോവിന്ദന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം ബിനാച്ചി എസ്റ്റേറ്റില്‍ മേയാന്‍വിട്ട കറുവ കടുവ കൊന്നുതിന്നത്. ഗോവിന്ദന്റെ കറവ പശുവിനെ കഴിഞ്ഞദിവസം വൈകിട്ടമുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്ന് രാവിലെ നാട്ടുകാരടക്കം നടത്തിയ തിരിച്ചിലിലാണ് പാതിഭക്ഷിച്ച നിലയില്‍ എസ്റ്റേറ്റിനുള്ളില്‍ പശുവിന്റെ ജഢം കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പശുവിനെ കൊന്നത് കടുവയാണന്ന് സ്ഥരികരിച്ചു.ഈ സാഹചര്യത്തില്‍ കടുവയെ കൂടുവെച്ച് പിടികൂടി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നാണ് ആവശ്യം.
ഗോവിന്ദനും കുടുംബവും ക്ഷീരമേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തിവരുന്നത്. കറുവപശുവിനെ കടുവ കൊന്നതോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. എസ്റ്റേറ്റിനുള്ളില്‍ കടുവയുടെ സാനിദ്ധ്യം മുമ്പും ഉണ്ടായിട്ടുണ്ട്. ചൂരിമല മന്ദംകൊല്ലി ഭാഗങ്ങളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നുഭക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്.