മുണ്ടക്കൈ ദുരന്ത സഹായം നല്‍കുന്നതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് മൂന്നര മാസത്തിന് ശേഷം. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് നവംബര്‍ 13ന്. പ്രിയങ്കഗാന്ധിക്ക് അമിത്ഷാ നല്‍കിയ മറുപടിയിലാണ് സംസ്ഥാനത്തെ കുറ്റപ്പെടുത്തിയത്. 291 കോടി സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടെന്ന് അമിത്ഷാ.