ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനായ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് ബ്രിട്ടന്‍ ആസ്ഥാനമായിട്ടുള്ള വേള്‍ഡ് ഹജ്ജ് – ഉംറ കെയര്‍ ഫൌണ്ടേഷന്റെ അംഗീകാരം ലഭിച്ചു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കോവിഡിന്റെ പ്രാരംഭ കാലം മുതല്‍ തുടങ്ങി ഇപ്പോഴും തുടരുന്ന കോവിഡ് ടെസ്റ്റുകളുടെയും ചികിത്സകളുടെയും ഹെല്‍ത്ത് ചെക്കപ്പുകളുടെയും ഗുണമേന്മയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രസ്തുത അംഗീകാരം.
ഇതോടെ രാജ്യാന്തര പുണ്ണ്യ യാത്രകള്‍ പോകുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ടെസ്റ്റുകള്‍,ഹെല്‍ത്ത് ചെക്കപ്പുകള്‍, ചികിത്സകള്‍ എന്നിവ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് നല്‍കാന്‍ കഴിയും.