ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യാന്‍ സന്നദ്ധരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുമായി നവംബര്‍ 30 ന് ഉച്ചയ്ക്ക് 12 ന് സ്ഥാനത്തില്‍ ഹാജരാകണം. ഫോണ്‍ 04936 284818.

ഒന്നാം വര്‍ഷ ബി.ടെക് സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ഒഴിവുള്ളതും ഒഴിവ് വരാന്‍ സാധ്യതയുള്ളതുമായ ഒന്നാം വര്‍ഷ ബി.ടെക് (റഗുലര്‍) സീറ്റുകളിലേക്ക് കീം 2021 ബിടെക് പ്രോസ്പെക്ടസിന് വിധേയമായി തല്‍സമയ പ്രവേശനം നടത്തുന്നു.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ചെക്ക് ലിസ്റ്റില്‍ പറഞ്ഞ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍  പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം (സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നുള്ളവരൊഴികെ).  പുതുതായി പ്രവേശനം ലഭിക്കുന്നവര്‍ അനുതന്നെ എല്ലാ രേഖകളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവന്‍ ഫീസും അടക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.gecwyd.ac.in വെബ്സൈറ്റില്‍ ലഭിക്കും.  ഫോണ്‍ 04935 257321.

വൈദ്യുതി മുടങ്ങും

സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ  കോട്ടക്കുന്ന്, കെ.എസ്. ആര്‍.ടി.സി പരിസരം, പൂളവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഇ- ശ്രം രജിസ്‌ട്രേഷന്‍ മെഗാ ക്യാമ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ  ആഭിമുഖ്യത്തില്‍ മീനങ്ങാടി വിസ്മയ സി. എസ്.സി  സെന്ററില്‍ ഇ- ശ്രം രജിസ്‌ട്രേഷന്‍ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 4  വരെയാണ് ക്യാമ്പ് . ആദായ നികുതി അടയ്ക്കാത്തവരും  ഇ. പി.എഫ്, ഇ .എസ് .ഐ യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളെയാണ് ഇതില്‍ ചേര്‍ക്കുക. 16 നും 59 നും ഇടയില്‍ പ്രായമുള്ള അര്‍ഹതപ്പെട്ട എല്ലാ മോട്ടോര്‍ തൊഴിലാളികളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍  ഫോണും ബാങ്ക് അക്കൗണ്ടും  രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 206355.

ബി.എഡ് സീറ്റൊഴിവ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ പൂമല  സെന്ററില്‍ ബി.എഡ് ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളില്‍ പി.എച്ച് വിഭാഗത്തില്‍ ഓരോ സീറ്റും ഇംഗ്ലീഷ്, ഗണിതശാസ്ത്രം വിഷയങ്ങളില്‍ കന്നട ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ ഓരോ സീറ്റും ഒഴിവുണ്ട്. ക്യാപ് ഐ.ഡി യുള്ള അപേക്ഷകര്‍ നവംബര്‍ 30 ന് രാവിലെ 11.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 227221

ചുമര്‍ ചിത്രരചനാ മത്സരം

സ്ത്രീധന നിരോധന ദിനാചരണത്തിന്‌റെ ഭാഗമായി വയനാട് ജില്ലയിലെ സ്‌ക്കൂള്‍/കോളേജ്/പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി  ഗാര്‍ഹിക പീഢന – സ്ത്രീധന നിരോധനം എന്ന വിഷയത്തില്‍  ചുമര്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 1 നകം 8547400251 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!