ആരോഗ്യസംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായി സംസ്ഥാനത്ത് പകര്‍ച്ചപ്പനി (ഢശൃമഹ എല്‌ലൃ) കുതിച്ചുയരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ജൂണ്‍ ആദ്യവാരം ശരാശരി 6000- 7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ജൂലൈ ആദ്യംതന്നെ പ്രതിദിന കേസുകള്‍ 15,000 പിന്നിട്ടു.
ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നുണ്ട്. പത്ത് ദിവസത്തിനിടെ 272 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരില്‍ ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. പത്ത് ദിവസത്തില്‍ 63 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ജൂണില്‍ 3,50,783 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. 623 പേര്‍ക്ക് ഡെങ്കിപ്പനിയും 235 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.വിവിധ പനികള്‍ ബാധിച്ച് ഒരു മാസത്തിനിടെ 44 പേര്‍ മരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ വ്യാപകമായി രോഗബാധിതരാകുന്നതും ആശുപത്രികള്‍ രോഗ ബാധിതരെ കൊണ്ട് നിറയുന്നതുമാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം കോവിഡ് കേസുകളും ഉയരുന്നുണ്ട്.
ജൂണില്‍ 2,414 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി?. ആറുപേര്‍ മരിച്ചു. 348 പേര്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ആറ്? മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 21 പേരാണ്. 32 ദിവസത്തിനിടയില്‍ 70,441 പേര്‍ക്ക് വയറിളക്കം പിടിപ്പെട്ടു. മഴയും കൂടിയ സാഹചര്യത്തില്‍ കേസുകള്‍ ഇനിയും ഉയരുമെന്നാണ്സൂചന.
2017-18 കാലയളവില്‍ സമാനരീതിയില്‍ പകര്‍വ്യാധി വര്‍ധനയുണ്ടായ സാഹചര്യത്തില്‍ അധിക മനുഷ്യവിഭവശേഷി കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്? നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിലവില്‍ കേസുകള്‍ കൈയിലൊതുങ്ങാതെ ഉയരുന്ന സാഹചര്യത്തില്‍ സമാന ഉത്തരവിറക്കണമെന്നാണ്?? കെജിഎംഒഎയുടെ നിലപാട്.
പനി രോഗമല്ല, രോഗലക്ഷണമായി കാണണമെന്ന നിലയിലെ ജാഗ്രതാനിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍പോക്സ്, സിക, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമാകാം എന്നതില്‍ കൂടിയാണ് നിര്‍ദ്ദേശം.
പനിയോടൊപ്പം തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാവുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നുതടിക്കല്‍, മൂത്രത്തിന്റെ അളവ് കുറയല്‍, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കല്‍, ശരീരം തണുത്തുമരവിക്കുന്ന അവസ്ഥ, തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ എന്നിവയും ഗൗരവത്തോടെ കാണണം. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ തുടങ്ങിയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രികള്‍വ?രെ പനിബാധിതരെ കൊണ്ട് നിറയുകയാണ്.