കുരങ്ങ് വസൂരി യുവതിയുടെ രക്തം പരിശോധന ഫലം രണ്ട് ദിവസത്തിനകം
കുരങ്ങ് വസൂരി വയനാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ രക്തം പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു. രക്തപരിശോധന ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും. ചൊവ്വാഴ്ച്ചയാണ് യു.എ.യില്‍ നിന്നെത്തിയ 38 കാരിയായ യുവതിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്.ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയത്. തുടര്‍ന്ന് കുരങ്ങ് വസൂരി ലക്ഷണങ്ങളെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം യുവതിയെ വയനാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കുകയും ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂലൈ 15 ന് യു.എ.യില്‍ നിന്നെത്തിയ പുതാടി പഞ്ചായത്ത് പരിധിയില്‍ നിന്നെത്തിയ 38 കാരിയായ യുവതിയെയാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്. ഇന്ന് രാവിലെയോടു കൂടിയാണ് യുവതിയുടെ രക്തസാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബില്‍ എത്തിച്ചത് രണ്ട് ദിവസത്തിനകം ഫലം വരുമെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം.യുവതിയുടെ റൂട്ട് മാപ്പ് ഇതിനകം ആരോഗ്യ വകുപ്പ് ശേഖരിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.രോഗലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. റിസള്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും.