മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ സമരം 13ാം ദിവസത്തിലേക്ക്

0

മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെ സമരം 13ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ പിന്തുണയേറുന്നു. മെഡിക്കല്‍ സംഘടനകള്‍ ഭൂരിഭാഗവും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 373 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയെങ്കിലും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പേരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് പിജി വിദ്യാര്‍ഥികളുടെ നിലപാട്.

സമരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു. അമിതമായ ജോലിഭാരം ഏറ്റെടുക്കാന്‍ നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്ള അധ്യാപകര്‍ക്കു മാത്രമായി സാധ്യമല്ലെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ബിനോയ്, സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ അറിയിച്ചു.പിജി ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളെ ചുമതലപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് ഗവ.നഴ്‌സിങ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് രംഗത്തെത്തി. സമരം ധാര്‍മികതയ്ക്കു നിരക്കാത്തതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ഡോക്ടര്‍മാരെ ശമ്പള പരിഷ്‌കരണത്തില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നില്‍പുസമരം ആറാം ദിവസത്തിലേക്ക് കടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!