വന്യമൃഗ ശല്യം; സമഗ്രവും ശാസ്ത്രീയവുമായ  പദ്ധതി വേണം  സിപിഐ എം പ്രമേയം

0

വന്യമൃഗശല്യത്തില്‍നിന്നും വയനാടിനെ രക്ഷിക്കാന്‍ സമഗ്രവും ശാസ്ത്രീയവുമായ  പദ്ധതി വേണമെന്ന് സിപിഐ എം വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പി കെ സുരേഷാണ് പ്രമേയം അവതരിപ്പിച്ചത്.കാട്ടുമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനവിസ്തൃതിയും വനസമ്പത്തുമുള്ള  ജില്ലയാണ് വയനാട്.  ഈ വനസമ്പത്ത് വയനാടിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റെയാകെ സമ്പത്താണ്. ഇത് സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യസമൂഹത്തിന്റെ  നിലനില്‍പ്പിനുതന്നെ ആവശ്യമാണ്. എന്നാല്‍ വനസംരക്ഷണത്തിന്റെ  ഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നത് വയനാട്ടിലെ ജനങ്ങളാണ്.

വനത്തോടുചേര്‍ന്ന  പ്രദേശങ്ങളില്‍ മാത്രമായിരുന്നു മുന്‍കാലത്ത് വന്യമൃഗശല്യം ഉണ്ടായിരുന്നത് . ഇപ്പോള്‍ നഗര പ്രദേശങ്ങളിലടക്കം സ്ഥിതി രൂക്ഷമാണ്.  1980ന് ശേഷം  146 പേര്‍ ജില്ലയില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടു.  കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ എന്നിവയുടെ ആക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ ആക്രമണത്തിനിരയായി ഇപ്പോഴും ദുരിതംപേറി കഴിയുന്നുണ്ട്. ഏക്കര്‍ കണക്കിന് കൃഷിനാശവുമുണ്ട്.

വന്യജീവികള്‍ക്കാവശ്യമായ ഭക്ഷണവും ജലവും വനത്തിനകത്ത് ലഭിക്കുന്നില്ല. ഇതിന് പരിഹാരം കാണണം.  വനത്തെയും ജനവാസകേന്ദ്രങ്ങളെയും വേര്‍തിരിക്കുന്നതിന് താല്‍ക്കാലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പ്രതിരോധ വേലികള്‍ സ്ഥാപിക്കണം. ക്രാഷ്ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് വൈദ്യുതിവേലി, ഹാഗിങ് ഇലക്ട്രിക് ഫെന്‍സിങ് തുടങ്ങിയ മാര്‍ഗങ്ങളെല്ലാം അനുയോജ്യമാംവിധം ഉപയോഗപ്പെടുത്തണം.

Leave A Reply

Your email address will not be published.

error: Content is protected !!