കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ എം എ ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി സുനു മുഹ്‌സിന്‍. ബത്തേരി കല്ലുവയല്‍ ചുണ്ടംപറ്റ സി.പി സുലൈമാന്റെയും റസീനയുടെയുടെയും മകളാണ് സുനു മുഹ്‌സിന്‍. 93 ശതമാനം മാര്‍ക്കോടെ എസ.എസ.എല്‍.സി പാസായ സുനു മുഹ്‌സിന്‍ ഹ്യൂമിനിറ്റീസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് പ്ലസ് ടു വിജയിച്ചത്.തുടര്‍ന്ന് കല്‍പ്പറ്റ എന്‍.എം.എസ.എം ഗവ.കോളേജില്‍ നിന്നും മൂന്നാം റാങ്കോടെ ഹിസ്റ്ററിയില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് സുനു മുഹ്‌സിന്‍.
ഷാമില്‍ , സന ഫര്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. അധ്യാപകവൃത്തിയോട് താത്പര്യമുള്ള സുനു മുഹ്സിന്‍ ഇപ്പോള്‍ കണിയാമ്പറ്റ ബിഎഡ് സെന്ററില്‍ വിദ്യാര്‍ഥിയാണ്.