മുല്ലപ്പെരിയാര്‍ അണക്കെട്ട്; മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

0

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഉപസമിതി കൃത്യമായ ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്‌നാട് കോടതിയില്‍ മറുപടി നല്‍കി.

അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവരുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!