മുനീശ്വരന്‍ കോവിലില്‍ കാട്ടാന ആക്രമണം
കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന തലപ്പുഴ പുതിയിടം ശ്രീമുനീശ്വരന്‍
കോവില്‍ ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് മുനീശ്വരന്‍ ക്ഷേത്രത്തില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടാവുന്നത്.കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാന ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ തകര്‍ത്ത് നിലവിളക്കുകള്‍,ഉരുളികള്‍,പൂജയ്ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികള്‍ , ഗ്യാസ് സ്റ്റൗ, മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. ഏകദേശം നാല്‍പ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ക്ഷേത്രം ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്.