തൊഴിലില്ലായ്മ: കേരളം മൂന്നാമത്

0

കഴിഞ്ഞ വര്‍ഷത്തെ 4 ത്രൈമാസങ്ങളെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജനുവരിമാര്‍ച്ച് കാലയളവില്‍ കേരളത്തിന്റെ തൊഴിലില്ലായ്മനിരക്കില്‍ കുറവ്. എങ്കിലും തൊഴിലില്ലായ്മപ്പട്ടികയില്‍ കേരളം (13.2%) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. ഈ കാലയളവില്‍ രാജ്യമാകെയുള്ള ശരാശരി നിരക്ക് 8.2 ശതമാനമാണ്.ജമ്മു കശ്മീരും (15.6%), ഹരിയാനയുമാണ് (13.5%) പട്ടികയില്‍ ഒന്നാമതും രണ്ടാമതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മനിരക്കു കുറഞ്ഞെങ്കിലും സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട് (8.3%), കര്‍ണാടക (4.9%), ആന്ധ്ര പ്രദേശ് (8.3%) എന്നിവയെ അപേക്ഷിച്ച് ഉയര്‍ന്ന നിലയിലാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കാണ് കേരളത്തില്‍ കൂടുതല്‍, 19.1%. പുരുഷന്മാരുടേത് 10.6 ശതമാനവും.

തൊഴിലില്ലായ്മ നിരക്ക് ഇങ്ങനെ

(ശതമാനത്തില്‍) മയില്‍യ്ത്

ജമ്മു കശ്മീര്‍15.6, ഹരിയാന13.5, കേരളം13.2, രാജസ്ഥാന്‍12.9, ഒഡീഷ12.7, ഉത്തരാഖണ്ഡ്11.9, ഛത്തീസ്ഗഡ്11.7, ഹിമാചല്‍ പ്രദേശ്10.4, ബിഹാര്‍10.1, അസം9.9

കേരളത്തിലെ തൊഴിലില്ലായ്മനിരക്ക്

2021

ജനുവരി-മാര്‍ച്ച്: 14.2%

ഏപ്രില്‍-ജൂണ്‍: 24.4%

ജൂലൈ-സെപ്റ്റംബര്‍: 18.2%

ഒക്ടോബര്‍-ഡിസംബര്‍: 15.2%

2022

ജനുവരി-മാര്‍ച്ച്: 13.2%

 

Leave A Reply

Your email address will not be published.

error: Content is protected !!