സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്നു കൂടി; സ്‌കൂളുകള്‍ നാളെ തുറക്കും

0

ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നു കൂടി. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്ന് സൂചന.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

അതിനിടെ ക്രിസ്മസ് അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. നാളെ മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുക. കോവാക്‌സിനാണ് നല്‍കുക. 1534000 കൗമാരക്കാര്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടത്. ആഴ്ചയില്‍ ആറു ദിവസം ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!