വയനാട്ടില്‍ മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടി ഭാഗത്താണ് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 183 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.മുത്തങ്ങ, പഴേരി ഭാഗങ്ങളിലാണ് കുറവ് മഴ ലഭിച്ചത്. 16 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ 250 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.