നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ കോൺഗ്രസും ബിജെപിയും ഇന്ന് പ്രഖ്യാപിക്കും. ഇരു പാർട്ടികളുടെയും സ്ഥാനാർഥി പട്ടിക ഡൽഹിയിലാണ് പുറത്തിറക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് പോരാട്ട ചിത്രം വ്യക്തമാകും. അതേസമയം നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
നിലവിൽ കെ.സി. ജോസഫ് ഒഴികെയുള്ള 20 സിറ്റിങ് എംഎൽഎമാരും മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വീണ്ടും ജനവിധി തേടും. എം. ലിജു (ആലപ്പുഴ), സതീശൻ പാച്ചേനി (കണ്ണൂർ), ഐ.സി. ബാലകൃഷ്ണൻ (വയനാട്) എന്നിവരാണ് മത്സരിക്കുന്ന ഡിസിസി പ്രസിഡന്റുമാർ. ഇരുപതോളം കെപിസിസി ഭാരവാഹികളും പാർലമെന്ററി രംഗത്തു ചുവടുവയ്ക്കാൻ ഇറങ്ങുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഭാരവാഹികളായ 8 പേർ പട്ടികയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പാലക്കാട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് കോഴിക്കോട് നോർത്തിലും ജനവിധി തേടും.