സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പനി പടരുന്നു. പനി വ്യാപകമായതോടെ സ്‌കൂളുകളില്‍ ഹാജര്‍ നില കുറവാണെന്നാണ് അധ്യാപകര്‍ പറയുന്നു. ഡെങ്കിയും എലിപ്പനിയുമുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാല്‍ ഭാഗം വരെ കുട്ടികള്‍ പനി കാരണം പല സ്‌കൂളുകളിലും അവധിയിലാണ്.എല്ലാ കുട്ടികളും വാക്‌സീന്‍ എടുത്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പനി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാല്‍ നാലോ അഞ്ചോ ദിവസം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. പനി പൂര്‍ണമായും മാറാതെ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിര്‍ദേശിക്കുന്നു.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ചികിത്സാ സൗകര്യം വേണമെന്ന ആവശ്യവും ശക്തമാണ്