വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് 28ന്

0

ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്താനായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 28നാണ് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് വിമന്‍ ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി ശ്യാമള എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു.

ആറു സെഷനുകളിലായി പതിനഞ്ചോളം വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഐ.ഐ.ടി മണ്ഡി, ഹിമാചല്‍പ്രദേശ്, റിലയന്‍സ് ഫൗണ്ടേഷന്‍ ന്യൂഡല്‍ഹി, ഹാബിറ്റാറ്റ് ടെക്നോളജീസ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) തുടങ്ങിയായ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് വരെയാണ് കോണ്‍ക്ലേവ് നടക്കുക. കേന്ദ്രമന്തി ജോര്‍ജ്ജ് കുര്യന്‍, ടി സിദ്ധീക്ക് എം.എല്‍.എ, ജില്ല കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, റീലിയന്‍സ് ഫൗണ്ടേഷന്‍ മേധാവി അനിമേഷ് പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി നോര്‍ത്ത് കേരള സോണല്‍ ചെയര്‍മാന്‍ സന്തോഷ് കാമത്ത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വേക്കേറ്റ് വി.പി എല്‍ദോ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, ഫാദര്‍ എബ്രഹാം സണ്ണി, സെന്റ് ജോസഫ് യു.പി സ്‌കൂള്‍ സിസ്റ്റര്‍ ലീന എന്നിവര്‍ ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

വിവിധ സെഷനുകളില്‍ അതാതു മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തികള്‍ പങ്കെടുക്കും. സന്തോഷ് കാമത്ത്, ജി.ശങ്കര്‍, രാജേഷ് കൃഷ്ണന്‍, ആല്‍വിന്‍ കെന്റ്, ഡോക്ടര്‍ ഷാനവാസ് പള്ളിയാല്‍, ഡോക്ടര്‍ ഗോപകുമാരന്‍ കര്‍ത്ത, മോഹന്‍രാജ്, വിഷ്ണുദാസ്, പി.യു ദാസ്, എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ഡി ഐ.ഐ.ടിയില്‍ നിന്നുള്ള സയന്റിസ്റ്റുകള്‍ ഉരുള്‍പൊട്ടല്‍ പ്രവചിക്കാനുള്ള സാങ്കേതിക വിദ്യകള്‍ കോണ്‍ക്ലേവില്‍ പരിചയപ്പെടുത്തും. രാജ്യത്ത് ഉരുള്‍പൊട്ടല്‍ സാധ്യത വിവിധ പ്രദേശങ്ങളില്‍ ഐ.ഐ.ടി മണ്ഡി സ്ഥാപിച്ചിട്ടുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനത്തെ കുറിച്ച് ഡോക്ടര്‍ വരുണ്‍ ദത്ത്, ഡോക്ടര്‍ കെ.വി ഉദയ് എന്നിവര്‍ സദസ്സിനെ പരിചയപ്പെടുത്തും. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അത്യധുനിക ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളില്‍ സ്ഥാപിക്കാന്‍ വിമന്‍ ചേംബര്‍ ഒരുങ്ങുകയാണെന്നു പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഐ.ഐ.ടി മണ്ഡിയുമായി വിമന്‍ ചേംബര്‍ ധരണയില്‍ എത്തി കഴിഞ്ഞു.

ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പത്തു പ്രദേശങ്ങളില്‍ ലാന്‍ഡ് സ്ലൈഡ് ഏര്‍ലി വാണിംഗ് സിസ്റ്റം സ്ഥാപിക്കാനാണ് വിമന്‍ ചേംബര്‍ ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകള്‍ വഴിയാകും ഇതിനുള്ള തുക കണ്ടെത്തുക. കേരളത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഇതിനായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്ന് പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍ പറഞ്ഞു. ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ മേഖലകളില്‍ സ്വീകരിക്കേണ്ട മാതൃകകള്‍ ജി ശങ്കര്‍ കോണ്‍ക്ലേവില്‍ വ്യക്തമാക്കും. കോണ്‍ക്ലേവുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ സെഷനില്‍ മധ്യപ്രദേശിലെ എം.സി.എന്‍ ജേര്‍ണലിസം യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ കെ.ജി സുരേഷ് മുഖ്യപ്രഭാഷണം പങ്കെടുക്കും. അനഘ, ദീപക് മോഹന്‍, സി.വി ഷിബു, സുര്‍ജിത്ത് അയ്യപ്പത്ത്, റോബിന്‍ മാത്യു, ഷെഫിഹ് ഇളയിടത്ത്, നവീന്‍ മോഹന്‍, അര്‍ജുന്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പാര്‍വതി വിഷ്ണു ദാസ് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!