ജില്ലാ കലക്ടര്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് വോക്കി ടോക്കി സെറ്റുകള്‍ കൈമാറി

0

താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സങ്ങളിലും മറ്റു അത്യാഹിത ഘട്ടങ്ങളിലും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് പരസ്പരം ആശയവിനിമയം എളുപ്പമാക്കുന്നതിനായി കലക്ടര്‍ ഗീത.എ വോക്കി ടോക്കി സെറ്റുകള്‍ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണിനു കൈമാറി.ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായിരുന്നു.ചുരത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ ആത്യാസന്ന രോഗികളുമായി ചുരമിറങ്ങുന്ന ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്നതിന് എളുപ്പത്തില്‍ സാധിക്കുമെന്ന് സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു.എ.ഡി.എം. ഷാജു.എന്‍.ഐ, ഹുസൂര്‍ ശിരസ്താര്‍ അബ്ദുല്‍ ഹാരിസ്, അലി ബ്രാന്‍ വയനാട്, സമിതി ജന: സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, വൈസ് പ്രസിഡന്റ് രാമന്‍ സി.പി.സി.സെക്രട്ടറി അനില്‍ കനലാട്, ഗഫൂര്‍ ഒതയോത്ത്,മുജീബ്, അര്‍ഷാദ് എരഞ്ഞോണ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!