ചേകാടി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ നടപടിയെടുക്കാതെ അധികൃതര്‍

0

പുല്‍പ്പള്ളി- മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുടെ കടന്നുപോകുന്ന പാളക്കൊല്ലി ചേകാടി റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി.കബനി നദിക്ക് കുറുകെ ചേകാടിയില്‍ പാലം യാഥാര്‍ഥ്യമായതോടെ ഇതു വഴി കര്‍ണാടകയിലേക്കും മറ്റും പോകാന്‍ ആളുകള്‍ ഉപയോഗിക്കുന്ന റോഡ് കുടിയാണിത്.റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാനോ,റീ ടാര്‍ ചെയ്യാനോ അധികൃതര്‍ തയാറായിട്ടില്ല.ഉദയക്കര മുതല്‍ ചേകാടി വരെ ഏഴു കിലോമീറ്ററോളം ദൂരം പുര്‍ണമായും വനത്തിനുള്ളിലുടെയാണ് കടന്നു പോകുന്നത് കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട.് റോഡിന്റെ പല ഭാഗങ്ങളുംപൊട്ടി പൊളിഞ്ഞു വെളളം കെട്ടികിടക്കുന്നത് മുലം ഇത് വഴി കടന്നു പോകുന്ന ബൈക്ക് യാത്രികര്‍ ഉള്‍പ്പടെ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ചേകാടി പാലം നിര്‍മ്മാണം പുര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നന്നാക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് അലംഭാവം കാട്ടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി,പുതാടി പഞ്ചായത്തുകാര്‍ക്ക് കര്‍ണാടകയിലേക്കും മറ്റും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന റോഡാണിത്.വനപാതയിലെ വാഹനങ്ങള്‍ക്ക് ഭീഷണിയായ ചെറു മരങ്ങള്‍ മുറിച്ച് മാറ്റി റോഡ് വീതി കുട്ടി ടാറിങ്ങ് നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!