നാളെയും മറ്റന്നാളും അതിശക്തമായ മഴ; വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

0

കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും അതിശക്തമായ മഴലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇന്ന് 8 ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. കിഴക്കന്‍കാറ്റ് ശക്തിപ്പെട്ടതാണ് മഴക്ക് കാരണം.

Leave A Reply

Your email address will not be published.

error: Content is protected !!