മെയ് 1 മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് പറഞ്ഞ ട്രാഫിക് സിഗ്‌നലാണ് താളംതെറ്റിയ നിലയില്‍ കിടക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് സിഗ്‌നല്‍ സംവിധാനം അടക്കമുള്ള ക്രമീകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതോടെ ഗതാഗതക്കുരുക്കൊഴിയുമെന്ന ആശ്വാസത്തിലായിരുന്ന യാത്രക്കാര്‍.എന്നാല്‍ ഇപ്പോള്‍ ഗതാഗത തടസ്സം മൂലം യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.ഏപ്രില്‍ മാസത്തിലാണ് സിഗ്‌നല്‍ സ്ഥാപിച്ചത്.മഞ്ഞനിറത്തിലുള്ള സിഗ്‌നല്‍ മാത്രമാണ് സദാസമയവും പ്രകാശിക്കുന്നത്.
കല്‍പ്പറ്റയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് നേരിടുന്ന ജംഗ്ഷനാണിപ്പോള്‍ കൈനാട്ടി. മഞ്ഞനിറത്തിലുള്ള സിഗ്‌നല്‍ മാത്രമാണ് സദാസമയവും പ്രകാശിക്കുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് ഇത് ഏറെ ആശയക്കുഴപ്പത്തിന് കാരണമാക്കുന്നു. അപകടസാധ്യതയും നിലനില്‍ക്കുന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നീ മൂന്ന് ഭാഗങ്ങളിലേക്കാണ് ഓട്ടോമാറ്റിക് സിഗ്‌നലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ കാലത്ത് ട്രാഫിക് സിഗ്‌നല്‍ സിസ്റ്റമടക്കമുള്ള കൈനാട്ടി ജംഗ്ഷന്‍ നവീകരണത്തിന് രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. എന്നിട്ടും സിഗ്‌നല്‍ ലൈറ്റ് സിസ്റ്റം പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ട്രാഫിക് സിഗ്‌നലിലെ പണികളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും ഉദ്ഘാടനത്തിനായി മന്ത്രിയെ കാത്തു കാത്തിരിക്കുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ കെഎംതൊടി മുജിബ് പറഞ്ഞു. ജില്ല ആസ്ഥാനമായ കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിവസേന കൈനാട്ടി ജംഗ്ഷനിലെത്തുന്നത്. ജംഗ്ഷന് സമീപത്താണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയും സ്ഥിതിചെയ്യുന്നത്. ദിവസേന നൂറുകണക്കിന് രോഗികളും ഇതുവഴിയാണ് യാത്ര ചെയ്യുക. ആശയക്കുഴപ്പം പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാവുന്നു.