പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ യുവാവിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴങ്കുനി കോളനിയിലെ ചന്ദ്രന്‍ എന്ന സുനി (34) യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.ആര്‍.സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു ചികിത്സക്കെത്തിയ കുട്ടി ഗര്‍ഭിണിയാണന്നറിഞ്ഞത്. ബലാല്‍സംഗത്തിന് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ആറ് മാസം തടവും പോക്‌സോ നിയമപ്രകാരം രണ്ട് വകുപ്പുകളില്‍ ജീവപര്യന്തവും ഓരോ ലക്ഷം രൂപ വീതം പിഴയും പിഴ അടച്ചില്ലങ്കില്‍ ഓരോ വര്‍ഷം വീതം കഠിന തടവും മറ്റൊരു വകുപ് പ്രകാരം 20 വര്‍ഷം തടവും ഒരു ലക്ഷം പിഴയും പിഴ അടച്ചില്ലങ്കില്‍ ആറ് മാസം കഠിന തടവും എസ്.എസ്.ടി. അതിക്രമം തടയല്‍ നിയമ പ്രകാരം ജീപപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലങ്കില്‍ ഒരു വര്‍ഷം കഠിന തടവും ആണ് ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തം തടവും മറ്റ് രണ്ട് 20 വര്‍ഷം തടവും ഒരുമിച്ച് ജീവപര്യന്തമായി ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതിയുടെ ഭാര്യയുടെ ബന്ധുവാണ് ഇരയായി പെണ്‍കുട്ടി. ഇരയായ പെണ്‍കുട്ടിയും കുഞ്ഞും കുറച്ചു കാലം നിര്‍ഭയ കേന്ദ്രത്തിലായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡ്വ.യു കെ. പ്രിയ, അഡ്വ.ജി.ബബിത എന്നിവര്‍ ഹാജരായി.എസ്.എം.എസ്. ഡി.വൈ.എസ്.പി, പി.ശശികുമാറിന്റെയും കല്‍പ്പറ്റ എസ്.എച്ച്.ഒ. ആയിരുന്ന പി.പ്രമോദ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.
Sign in
Sign in
Recover your password.
A password will be e-mailed to you.