ലൈഫ് ഭവനപദ്ധതി പ്രകാരം ഗോത്ര കുടുംബക്കള്‍ക്ക് ലഭിച്ച വിടുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഗോത്ര കുടുംബങ്ങള്‍ നുല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.കൊട്ടനോട് കുമ്പ്രം കൊല്ലി കോളനിയിലെ കുടുംബങ്ങളാണ് ഇന്ന് പഞ്ചായത്തിലെത്തി പ്രതിഷേധിച്ചത്.തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വീടുകള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ വിജിലന്‍സ് അന്വോഷണത്തിലുടെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് കുടുംബങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഓഫിസിലെത്തിയത്.
നുല്‍പ്പുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കുമ്പ്രം കൊല്ലി കോളനിയിലെ നാല് കുടുംബങ്ങളാണ് പഞ്ചായത്തിലെത്തി പ്രതിഷേധിച്ചത്.തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വീടുകള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ വിജിലന്‍സ് അന്വോഷണത്തിലുടെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് കുടുംബങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഓഫിസിലെത്തി പ്രതിഷേധിച്ചത്.അതേസമയം ലൈഫ് പദ്ധതി പ്രകാരം ആനുകുല്യം ലഭിച്ച കുടുംബങ്ങള്‍ക്ക് പഞ്ചായത്തില്‍ തന്നെ ഭൂമിയും വീടും ഉണ്ടെന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പഞ്ചായത്തിലെത്തി ഭവനപദ്ധതിയുടെ രേഖകള്‍ പരിശോധനക്കായി കൊണ്ടുപോയന്നും ഇതിനാലാണ് വീടിന്റെ അവസാന ഗഡു ഇവര്‍ക്ക് ലഭിക്കാത്തതെന്നും. പഞ്ചായത്ത് പ്രസിഡണ്ട് ഷിജ സതീഷ് പറഞ്ഞു.