നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രം

0

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രം. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടരുതെന്ന് ഡിജിപി. സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍.

പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം കൂടരുതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. വലിയ ഷോപ്പില്‍ ഈ നിയന്ത്രണത്തില്‍  ഇളവ് അനുവദിക്കും. കൂടുതല്‍ ആളുകള്‍ക്ക് വലിയ ഷോപ്പില്‍ കയറാം.സാമൂഹിക അകലം പാലിച്ച് വരിവരിയായി നിന്ന് ഊഴമനുസരിച്ച് സാധനങ്ങള്‍ വാങ്ങി മടങ്ങാമെന്ന് ഡിജിപി. സംസ്ഥാനത്ത് ഏതെല്ലാം എടുത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നതിനെ് സംബന്ധിച്ച് അതത് ജില്ലാ കളക്ടര്‍ തീരുമാനിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഡിജിപി അറിയിച്ചു. ആരാധനാലയങ്ങള്‍ പോലുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍മാര്‍ വ്യക്തത വരുത്തും. ഇതനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാനത്തെ 10 ഇടങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് വ്യാപനം തടയാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്തവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!