ഗര്‍ഭിണിയായ പശുവിനെയും കിടാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു
തൃശിലേരി കാനഞ്ചേരി കോളിമൂലയില്‍ തൊഴുത്തില്‍ കെട്ടിയ ഗര്‍ഭിണിയായ പശുവിനെയും കിടാവിനെയും ഗുരു തരമായി വെട്ടി പരിക്കേല്‍പ്പിച്ചു.തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കള്‍ക്ക് നേരെ അജ്ഞാതന്റെ ആക്രമണം. കാനഞ്ചെരികോളിമൂല കുനിയില്‍ കുന്ന് പ്രമോദിന്റെ അഞ്ച് മാസം ഗര്‍ഭിണിയായ പശുവിനേയും, കിടാവിനേയുമാണ് ഇന്നലെ രാത്രി അജ്ഞാതന്‍ ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച രീതിയില്‍ ആഴത്തിലുള്ള മുറിവുകളാണ് പശുക്കളുടെ ദേഹത്തുള്ളത്.
തിരുനെല്ലി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണമാരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്