പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി- യൂത്ത് വിംഗ് മീനങ്ങാടി യൂണിറ്റിന് പുതിയ ഭാരവാഹികളായി.
മീനങ്ങാടി വ്യാപാരഭവനില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റായി പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറിയായി സാദിഖ് ഈവണ്‍ ട്രഷറര്‍ പ്രജീഷ് സൈബര്‍ലോജിക്ക് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി പ്രമോദ് ഹൈവേ, യാസിര്‍ മദീന, രൂപേഷ് ഗ്രീന്‍ കെയര്‍,സെക്രട്ടറിമാരായി വിഷ്ണു ചന്ദ്രകാന്തി,ഫിബിന്‍ സണ്ണി,
അനസ് എം എം എന്നിവരെയുമാണ് യോഗത്തില്‍ തിരഞ്ഞെടുത്തത്.

പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് പ്രമേഷ് നിര്‍വ്വഹിച്ചു. യൂത്ത് വിംഗ് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് സന്തോഷ് എക്‌സലിന്റെ നേതൃത്വത്തിലാണ് ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!