ദളിത് സംവരണം നഷ്ടപെടുന്നു, ദലിദ് ജീവിതം ചോദ്യം ചെയ്യപ്പെടുന്നു; ദളിത് കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍
ദളിത് സംവരണം നഷ്ടപെടുന്ന ഇന്ത്യയില്‍ ദലിദ് ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുന്നതായി നാഷണലിസ്റ്റ് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതാപന്‍ കുണ്ടറ.നാഷണലിസ്റ്റ് ദളിത് കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ടാണ് ദളിതര്‍ക്ക് കുറച്ചെങ്കിലും നീതി ലഭിക്കുന്നത്.സംവരണം നഷ്ടപെടുന്ന സാഹചര്യം വന്നാല്‍ പ്രത്യക്ഷ സമരത്തിലേക്ക് തിരിയേണ്ടി വരുമെന്നും പ്രതാപന്‍ കുണ്ടറ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ബാലന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.സി.പി. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍,സംസ്ഥാന സെക്രട്ടറിമാരായ സി.എം. ശിവരാമന്‍, എം.വി. അനില്‍, ജില്ലാ സെക്രട്ടറി ഒ.എസ്.ശ്രീജിത്ത്, കെ.വി.ബോസ്,ബേബി പെരുമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.