ഉപഭോക്താവ് നേരിട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ 6 വര്‍ഷമായി ശ്രമിച്ച് വരികയായിരുന്നെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു. ഉപഭോക്താവ് നല്‍കിയ ഉറപ്പിന്‍മേല്‍ അദ്ദേഹത്തിന്റെ സ്വത്ത് ബാങ്ക് ജപ്തി ചെയ്തിട്ടില്ല. എം വി ടോമിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ പത്ത് ലക്ഷം രുപയുടെ ഭവനവായ്പയും രണ്ട് ലക്ഷം രുപയുടെ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാല്‍ ഈ വായ്പ അക്കൗണ്ട് 2015 ഡിസംബര്‍ 31-ന് നിഷ്‌ക്രിയ അക്കൗണ്ടായി തരം തിരിച്ചിരുന്നു.ഇത് പ്രകാരം തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തതാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങുകയും ചെയ്തു. വായ്പ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം 6 വര്‍ഷങ്ങള്‍ക്കിടെ സൗത്ത് ഇന്ത്യന്‍ ബാങ്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ച് വരികയായിരുന്നു.