കേരളത്തിലെ കോവിഡ് സ്ഥിതി ആശങ്കാജനകം

0

കേരളത്തിലെ കോവിഡ് സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പഠനം. പ്രതിദിന കേസുകളിലെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനം പറയുന്നു. അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കോവിഡ് വ്യാപനത്തില്‍ ആശങ്കാജനകമായ സ്ഥിതി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടിയാലോചന നടത്താനും തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!