ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍ സ്കൂൾ തുറക്കൽ, ബക്രീദ് എന്നിവ
പ്രമാണിച്ച് ഇന്ന് (മെയ് 30 ) മുതൽ ജൂൺ അഞ്ച് വരെ 30 ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍ വിവിധ തരം സില്‍ക്ക് തുണിത്തരങ്ങൾ, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവ ലഭ്യമാകും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യമുണ്ട്. ഫോൺ: 04936 202602 (കല്പറ്റ), 04935 294034 (പനമരം), 04935 257321 (മാനന്തവാടി).
ഗസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ഗവ. കോളജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് തയ്യാറാക്കിയ പാനലിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ മൂന്ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04935 240351.
വാഹന ക്വട്ടേഷൻ
തിരുനെല്ലി, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി ഉന്നതികളിലേക്ക് റേഷൻ സാധനങ്ങൾ എത്തിച്ചു വിതരണം ചെയ്യുന്നതിനായി ഡ്രൈവര്‍ ഉള്‍പ്പടെ വാഹനം വാടകയ്ക്ക് നല്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ടൺ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം/നാല് ചക്ര വാഹന ഉടമകൾ ക്വട്ടേഷനുകൾ ജൂൺ അഞ്ച് വൈകിട്ട് അഞ്ചിനകം മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 04935 240252.
ഗസ്റ്റ് ലാബ് സ്റ്റാഫ് നിയമനം
ദ്വാരക ഗവ. പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/ തത്തുല്യമായ ഉയർന്ന യോഗ്യതയുള്ളവർക്കാണ് അവസരം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ നാല് രാവിലെ 10 ന് കോളജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04935 293024.
ദര്‍ഘാസ് ക്ഷണിച്ചു
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ ലൈറ്റിംഗ് ആൻഡ് തണ്ടർ അറസ്റ്റർ, സേഫ്റ്റി കവറിംഗ് ആൻഡ് ആക്സസറിസ് സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂൺ 14 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 9778783522.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
മാനന്തവാടി ഗവ. എഞ്ചിനിയറിംഗ് കോളജില്‍ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിl അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിഎച്ച്ഡി, നെറ്റ്, അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം. പി എസ് സി അനുശാസിക്കുന്ന പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ നാല് രാവിലെ 10.30 ന് ഗവ എഞ്ചിനിയറിംഗ് കോളജിൽ എത്തണം. ഫോൺ: 04935 257321.
കൂടിക്കാഴ്ച
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് അധ്യാപക കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകര്‍പ്പുമായി ജൂൺ നാല് രാവിലെ 10.30 നകം കോളേജ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 8547005060.
പ്രവേശനം ആരംഭിച്ചു
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജില്‍ ബികോം ഓണേഴ്സ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി കോളേജുമായി ബന്ധപ്പെടണം. ഫോൺ: 8547005060.
അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്ടി സംസ്കൃതം, ഇംഗ്ലീഷ്, ഗണിതം എന്നീ തസ്തികകളിയ്ക്ക് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി മെയ് 31 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോൺ: 9495186493.