പ്ലസ് വണ്‍ പ്രവേശനത്തിന് അധികം ഫീസിടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്മെന്റ് ലെറ്ററില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.