ഉമ്മൻ ചാണ്ടിയുടെ വിയോഗം; സർവകലാശാലകളുൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി

0

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റിയത്.കാലിക്കറ്റ് സർവകലാശാല 18 – 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ (ജൂലൈ 18 ) മൂല്യനിർണയ ക്യാമ്പുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.  പൊതു അവധി പ്രഖ്യാപിച്ചതിനാൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു. കുസാറ്റും ഇന്ന് നടത്താനിരുന്ന  എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അറിയിച്ചു.

കേരള സർവ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത്  പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും ഇന്ന്(ജൂലൈ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ഇന്ന്ന ടത്താനിരുന്ന  ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!