പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.കല്‍പ്പറ്റ സ്വദേശിയായ അധ്യാപകനെ പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ്.വുഷു പരിശീലകനാണ് ഇയാള്‍. ബാലാവകാശ കമ്മീഷന് കിട്ടിയ പരാധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.3 പരാതികളാണ് ഇയാള്‍ക്കെതിരെ ഉളളത്.