വയനാട് വിഷ്ന്‍ വാര്‍ത്ത തുണയായി… മാനന്തവാടി നഗരസഭ കണ്‍ തുറന്നു; മാലിന്യങ്ങളോട് ഗുഡ് ബൈ…
മാനന്തവാടി: ഒടുവില്‍ മാനന്തവാടി നഗരസഭ കണ്‍തുറന്നു. ബസ്റ്റ് സ്റ്റാന്റ് പരിസരത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു.മാലിന്യം കുന്ന് കൂടിയത് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ മാലിന്യം മാറ്റിയത്. മാനന്തവാടിയെ വീണ്ടും മാലിന്യവാടിയാക്കുമോ എന്ന തരത്തില്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് കൂട്ടിയ പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ള മാലിന്യങ്ങളാണ് നഗരസഭ അധികൃതര്‍ മാറ്റിയത്.
മാലിന്യങ്ങള്‍ നീക്കാത്തതില്‍ വ്യാപാരികളടക്കം പരാതി നല്‍കിയിട്ടും മാലിന്യം മാറ്റാന്‍ നഗരസഭ തയ്യാറായിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം വയനാട് വിഷന്‍ വാര്‍ത്ത ചെയ്തിരുന്നു.ഇതെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ മാറ്റാന്‍ നഗരസഭ അധികൃതര്‍ തയ്യാറായത്.ഏതായാലും മാലിന്യങ്ങള്‍ മാറ്റാന്‍ തയ്യാറായത് സമീപത്തെ വ്യാപാരികളും സ്വാഗതം ചെയ്തു.