വിക്ടേസ് ക്ലസിന് പുറമെ അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസ് :അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിച്ചേക്കും

0

സംസ്ഥാനത്തെ അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏറ്റതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനത്തെതുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിക്ടേസ് ചനല്‍ വഴി പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനാണ് തീരുമാനം.

കെറ്റ് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാവും തുടര്‍നടപടികള്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി പരിഹാരം കാണണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വിക്ടേസ് ചാനലിലെ ക്ലാസിന് പുറമെ 10,12, ക്ലാസുകളിലെ അധ്യപകര്‍സ്‌കൂള്‍തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കണം എന്ന നിര്‍ദേശവും പരിഗണയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തും. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുക മാത്രമെ നിര്‍വ്വാഹമുള്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!