ലോക മലമ്പനി ദിനാചരണം നടത്തി

0

 

ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ മലേറിയ ദിനസന്ദേശം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷനായി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന കെ മുഖ്യ പ്രഭാഷണം നടത്തി.ഡെപ്യുട്ടി ഡി എം ഒ ഡോ. ദിനീഷ് പി വിഷയാവതരണം നടത്തി.

ശിഹാബ് ആയാത്ത്, അഹമ്മദ് കുട്ടി ബ്രാന്‍, ഡോ: ടി പി അഭിലാഷ്, ഡോ: എം ടി സഗീര്‍, ഹംസ ഇസ്മാലി,, സി സി ബാലന്‍, മഞ്ജുനാഥ് പി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!