കര്‍ഷക സംഘം ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച്
വന്യമൃഗ ശല്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനം വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്. ഒ ഓഫീസിലേക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.ജി. പ്രത്യുഷ് അധ്യക്ഷനായി. കെ.എം. വര്‍ക്കി, പി.വി.സഹദേവന്‍, എം.റെജീഷ്, ജസ്റ്റിന്‍ ബേബി, എം.എ. ചാക്കോ, എന്‍.എം.ആന്റണി, എ. ജോണി തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി.
സംസ്ഥാനത്തെ 20 പഞ്ചായത്തുകളിലെ 30 ലക്ഷം കര്‍ഷകര്‍ വന്യമൃഗ ശല്യത്താല്‍ കഷ്ടത അനുഭവിക്കുകയാണ്. വന്യമൃഗങ്ങള്‍ കാട്ടില്‍ പെറ്റുപെരുകുമ്പോള്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനം വന്യജീവി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് വത്സന്‍ പനോളി പറഞ്ഞു.