വിക്ടേഴ്‌സ് ചാനലില്‍ നാളെ മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും

0

വിക്ടേഴ്‌സ് ചാനല്‍ വഴി നാളെ മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. രാവിലെ 7.30 മുതല്‍ 9 മണി വരെയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. വൈകിട്ട് 7ഏഴ് മണി മുതല്‍ 8:30 വരെ പുനഃസംപ്രേഷണം നടക്കും. യഥാക്രമം ഇംഗ്ലീഷ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളിലാണ് നാളെ ക്ലാസുകള്‍.

9 മണി മുതല്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11.00 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും ആയിരിക്കും.

ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 5.30 മുതല്‍ 7.00 വരെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!