വലയില്‍ കാല്‍കുടുങ്ങിയ വെള്ളിമൂങ്ങയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി വനംവകുപ്പിനെ ഏല്‍പ്പിച്ചു.ബത്തേരി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിനോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ വന്യമൃഗങ്ങള്‍ കയറുന്നത് തടയാനായി സ്ഥാപിച്ച വലയിലാണ് വെള്ളിമൂങ്ങ കുടുങ്ങിയത്.കാല്‍ വലയില്‍ ചുറ്റിപ്പിണഞ്ഞതിനാല്‍ അനങ്ങാന്‍പറ്റാത്ത് അവസ്ഥയിലായിരുന്നു വെള്ളിമൂങ്ങ.സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തിയത്.
കാല്‍ കുടുങ്ങിയ വെള്ളിമൂങ്ങയെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് മൂങ്ങ വലയില്‍ കുടുങ്ങിയതെന്നാണ് നിഗമനം. തുടര്‍ന്ന് ഇതുവഴി സഞ്ചരിച്ചവരാണ് മൂങ്ങ കുടുങ്ങികിടക്കുന്ന വിവരം ഫയര്‍ ഫോഴ്സിനെ അറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി മൂങ്ങയെ രക്ഷപ്പെടുത്തുകയായിരുന്നു.