മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമായി ഗ്രീന്‍സ് നാച്ചുറല്‍സ് മാനന്തവാടിയില്‍
കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമായി ഗ്രീന്‍സ് നാച്ചുറല്‍സ് മാനന്തവാടി എരുമത്തെരുവില്‍ പ്രവര്‍ത്തം തുടങ്ങി. കാര്‍ഷിക സംരംഭകരും ചെറുകിട സംരംഭകരും ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ മാനന്തവാടിയിലെ ആദ്യ വിപണന കേന്ദ്രമാണിത്. മാനന്തവാടി നഗര സഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനി കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടില്‍ അധ്യക്ഷനായിരുന്നു.എ.വി. മാത്യു ആദ്യ വില്‍പ്പന സ്വീകരിച്ചു. ഗ്രീന്‍സ് ഭാരവാഹികളുടെ നേതൃത്വണ് ഗ്രീന്‍സ് നാച്ചുറല്‍സ് പ്രവര്‍ത്തിക്കുന്നത്.