നെന്മേനിയില്‍ പേപ്പട്ടിശല്യം രൂക്ഷം.ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു.പേവിഷ ബാധയേറ്റ് രണ്ട് വളര്‍ത്തുമൃഗങ്ങള്‍ ചത്തു.നെന്‍മേനി പഞ്ചായത്തിലെ ചെറുമാട്,മാടക്കര,പഴൂര്‍ എന്നീവാര്‍ഡുകളിലാണ് പേപ്പട്ടി ശല്യം രൂക്ഷമായിരിക്കുന്നത്.തെരുവുനായക്കളുടെ ശല്യം രൂക്ഷമായതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.പേവിഷബാധയേറ്റ വളര്‍ത്തുമൃഗത്തെ കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് തയ്യാറാകുന്നില്ലെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്.അധികൃതരുടെ അനാസ്ഥ തുടരുന്നത് പ്രദേശവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
ആഴ്ചകള്‍ക്ക് മുമ്പ് വലിയവട്ടം കടുവനാല്‍ സുരേഷിന്റെ പശുവിനാണ് ആദ്യം പേവിഷ ബാധയേറ്റത്. പിന്നീട് ഈ പശുവിനെ കൊല്ലുകയായിരുന്നു.തുടര്‍ന്ന് പാമ്പുംകുനിയിലെ പനിച്ചിയില്‍ തങ്കച്ചന്റെ കിടാവും പേവിഷബാധയേറ്റ് ചത്തു. വലിയവട്ടം മാരാത്ത് രജ്ഞിത് റാമിന്റെ ആറുമാസം പ്രായമുള്ള പോത്തുകുട്ടിയ്ക്കും കഴിഞ്ഞ ദിവസം പേവിഷബാധയേറ്റു. ഡോക്ടറെത്തി പോത്തുകുട്ടിക്ക് പേവിഷബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.കൂടാതെ നാലോളം ആളുകള്‍ക്ക് പേനായയുടെ കടിയേറ്റ് ചികിത്സയിലാണ്. വലിയവട്ടം സ്വദേശി രാജന്‍, കുളിപ്പുര കോളനിയിലെ മാതു, ഒരു കുട്ടിക്കുമാണ് കഴിഞ്ഞദിവസങ്ങളില്‍ കടിയേറ്റത്. അതേസമയം പേവിഷബാധയേറ്റ വളര്‍ത്തുമൃഗത്തെ കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് തയ്യാറാകുന്നില്ലെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പേവിഷബാധയേറ്റ മൃഗങ്ങള്‍ക്കു ചുറ്റും നായ്ക്കള്‍ കൂടുന്നത് പ്രദേശത്ത് വീണ്ടും ആശങ്ക വര്‍ദ്ധിക്കുകയാണ്.