സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് പൂർണം; സമരം ഇന്നും തുടരും

0

സ്വകാര്യവത്ക്കരണത്തിനെതിരെ നടത്തുന്ന സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് പൂര്‍ണം. രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരം ഇന്നും തുടരും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്തും പണിമുടക്കുന്നത്. ഇത് വെള്ളിയാഴ്ചയും തുടരും.

തിരുവനന്തപുരത്ത് പണിമുടക്കിയ ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.ജി. രാഹുല്‍ ഉദ്ഘാടനംചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!