വാഹന നികുതി ഒഴിവാക്കി 

0

സംസ്ഥാനത്തെ സ്‌കൂള്‍ ബസ്സുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് തീരുമാനം. ആറുമാസത്തെ വാഹനനികുതിയാണ് ഒഴിവാക്കിയത്.

ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്കും ജൂലൈ മുതല്‍ മൂന്നു മാസത്തേക്കും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്്. ടൂറിസ്റ്റ് ബസ്സുകള്‍ക്കും നികുതി ഇളവ് ബാധകമാണ്.44 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത് .അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് ബസ്സുടമകള്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും സഹായങ്ങള്‍ ചെയ്തിട്ടും സര്‍വീസ് നടത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!