എംഡിഎംഎയുമായി യുവാവ് പിടിയില്‍

0

 

എം ഡി എം എ യുമായി യുവാവ് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഡാനിഷ് ( 22) ആണ് പിടിയിലായത്.ഇയാളില്‍ നിന്നു 30 ഗ്രാം എംഡി എം എ കണ്ടെടുത്തു. ഇന്ന് രാവിലെ ഏഴരയോടെ മൈസൂര്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫ്, പ്രവന്റീവ് ഓഫീസര്‍മാരായ കെ വി വിജയകുമാര്‍, എം ബി ഹരിദാസ്, സി ഇ ഒ മാരായ ചാള്‍സ്‌കുട്ടി, നിഷാദ്, വനിത സി ഇ ഒമാരായ എം അനിത, ശ്രീവിദ്യഭായി എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!