പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് ബലിതര്‍പ്പണം തിരുനെല്ലിയില്‍ എത്തിയത് പതിവനായിരങ്ങള്‍

0

പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണം ഉച്ചക്ക് രണ്ട് വരെ നീളും.പത്മതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് ഭക്തരുടെ തിരക്ക് അധികൃതര്‍നിയന്ത്രിച്ചത്.മഴ മാറി നിന്നത് ഏവര്‍ക്കും പിതൃതര്‍പ്പണം നടത്തി മടങ്ങുന്നതിന് കൂടുതല്‍ സൗകര്യമായി.ജില്ലാഭരണകൂടത്തിന്റെയും ദേവസ്വത്തിന്റെയും കൂട്ടായ നേതൃത്വത്തില്‍പോലീസ്,ഫയര്‍ഫോഴ്സ്,ആരോഗ്യവകുപ്പ്, എക്‌സൈസ് തുടങ്ങിയവരുടെ സേവനങ്ങളും തിരുനെല്ലിയില്‍ ലഭ്യമാക്കിയിരുന്നു.

പഞ്ചതീര്‍ത്ഥം വിശ്രമ മന്ദിരം മുതല്‍ പാപനാശിനിക്കു സമീപം വരെ പ്രവര്‍ത്തിച്ച ബലിസാധന വിതരണ കൗണ്ടര്‍ രണ്ടു വരികളിലൂടെയാണ് വിശ്വാസികളെ കടത്തി വിട്ടത്. പഞ്ചതീര്‍ത്ഥ വിശ്രമമന്ദിരം,പാപനാശിനിക്കരയില്‍ നടന്ന ബലിതര്‍പ്പണത്തിന് ബലിസാധന വിതരണത്തിന് ആറോളംകൗണ്ടറുകളും, ചടങ്ങുകള്‍ക്ക് പത്ത് കര്‍മ്മികള്‍,ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ബലിതര്‍പ്പണം ചെയ്യാനുള്ള മൂന്ന് വരികളിലായുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത് ഇത് ഭക്തര്‍ക്ക്തടസ്സമില്ലാതെചടങ്ങുകള്‍സുഗമമായി നടത്താന്‍ സഹായകമായി കെ.സി.സദാനന്ദന്‍ .ബലിതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനുമെത്തിയ മുഴുവന്‍ ഭക്തര്‍ക്കുംദേവസ്വം വക അത്താഴവും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!