സഹന സമരവുമായി അരിവാള്‍ രോഗികള്‍

0

കോമ്പ്രിഹെന്‍സീവ് ഹീമോഗ്ലോബിനോപ്പതി റിസേര്‍ച്ച് സെന്റര്‍ നിര്‍മാണം ഒരു വര്‍ഷം കഴിഞ്ഞിട്ടും നടക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ അരിവാള്‍ രോഗികള്‍ സഹന സമരം നടത്തി.ആശുപത്രിക്ക് തറക്കല്ലിട്ട ബോയിസ് ടൗണിലെ ഭൂമിയിലാണ് അരിവാള്‍ രോഗികള്‍ സമരം നടത്തിയത്.2021 ഫെബ്രുവരി 14 ന് ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ കെ.കെ. ശൈലജ ടീച്ചറാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്ലന്‍ലവന്‍ എസ്റ്റേറ്റില്‍ ആശുപത്രിയ്ക്കായി തറക്കല്ലിട്ടത്.സമരത്തിന് സിക്കിള്‍ സെല്‍ അനീമിയ പേഷ്യന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ സി.ഡി. സരസ്വതി, ടി.മണികണ്ഡന്‍, സി.ആര്‍. അനീഷ്, എം.കെ.ശിവരാമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജില്ലയില്‍ തന്നെ സര്‍ക്കാര്‍ കണക്കനുസരിച്ച് 1002 അരിവാള്‍ രോഗികള്‍ ഉണ്ട്. എന്നാല്‍ ഇതിലും കൂടുതല്‍ രോഗികളുണ്ടെന്നാണ് അറിയുന്നത്.വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക് പുറമെ കുടക്, മൈസൂര്‍, നീലഗിരി ജില്ലകളിലെയും അരിവാള്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു ഈ ചുവടു വെയ്പ്പ്.എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല.ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക,വയനാട് മെഡിക്കല്‍ കോളേജില്‍ സ്പെഷ്യല്‍ യൂണിറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബോയിസ് ടൗണിലെ ആശുപത്രിക്കായ് തറക്കല്ലിട്ട ഭൂമിയില്‍ അരിവാള്‍ രോഗികള്‍ സഹന സമരം നടത്തിയത്.ക്രൈസിസ് മാനേജ്മന്റ് മുതല്‍ ടെര്‍ഷ്യറി കെയര്‍ വരെ രോഗികളുടെ പരിചണം ഏകോപ്പിപ്പിച്ചു മോണിട്ടര്‍ ചെയ്യാനായി പ്രത്യേക യുണിറ്റ് സ്ഥാപിക്കുക എന്ന അരിവാള്‍ രോഗികളുടെ ആവശ്യവും ഇത് വരെ നടപ്പിലായിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!