മൂപ്പൈനാട് മാന്‍കുന്ന്,താഴെ അരപ്പറ്റ പ്രദേശങ്ങളിലുള്ള പലരില്‍ നിന്നും ദുബായ് വിസയ്ക്ക് 115000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസ്സിലെ പ്രതിയെ മേപ്പാടി പോലീസ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു. പാലക്കാട് ആക്കല്ലൂര്‍ സ്വദേശി മുഹമ്മദ് സലീം (50) ആണ് അറസ്റ്റിലായത്.2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രതിയായ മുഹമ്മദ് സലീം ഗള്‍ഫില്‍ നിന്നെത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ബി.വിബിന്‍ സംഘവും പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനയ്ശങ്കര്‍, അബ്ദുള്‍ മജീദ്, സുനില്‍ എന്നിവരടങ്ങിയ സ്‌ക്വാഡ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.ദുബായില്‍ ഓയില്‍ റിഫൈനറി കമ്പനിയില്‍ ജോലി ശരിയാക്കി കൊടുക്കാം എന്നു പറഞ്ഞ് കമ്പനിയുടെ പി.ആര്‍.ഒ.ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പലരില്‍ നിന്നായി പണം വാങ്ങിയത്