ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി

0

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍; 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 7 വരെയാണ് സമയം അനുവദിച്ചത്. സെപ്റ്റംബര്‍ 30 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി എന്നാല്‍ അത് ഒക്ടോബര്‍ 7 വരെ നീട്ടി നല്‍കി. പിന്നീട് ഒക്ടോബര്‍ 31 വരെ നീട്ടി, ഇപ്പോള്‍ വീണ്ടും നവംബര്‍ 7 വരെ നീട്ടിയിരിക്കുകയാണ്.

ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര കമ്പനികള്‍ 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ നവംബര്‍ 7നകം സമര്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തെ കമ്പനികള്‍ 2021- 22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഒക്ടോബര്‍ 31- നകം സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം, ട്രാന്‍സ്ഫര്‍ പ്രൈസിംഗ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായ കമ്പനികള്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. ഉത്സവ സീസണില്‍ തിരക്കുകളോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലൂടെയുള്ള തെറ്റുകള്‍ ഒഴിവാക്കാന്‍ ഈ സാവകാശം സഹായിക്കും എന്ന് വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടി

Leave A Reply

Your email address will not be published.

error: Content is protected !!