കോവിഡ് രൂക്ഷം… വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം

0

വയനാട് ജില്ലയില്‍ കോവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജനുവരി 26 മുതല്‍ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിജപ്പെടുത്തി.

പ്രതിദിനം താഴെ പറയും പ്രകാരമാണ് പരിമിതപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായത്.

ടൂറിസം കേന്ദ്രത്തിന്റെ പേര് (ബ്രാക്കറ്റില്‍ പ്രതിദിനം അനുവദിക്കുന്ന സന്ദര്‍ശകരുടെ എണ്ണം)

മുത്തങ്ങ വന്യജീവി സങ്കേതം (150), ചെമ്പ്ര പീക്ക് (200), സൂചിപ്പാറ (500), തോല്‍പ്പെട്ടി വന്യജീവി സങ്കേതം(150), മീന്‍മുട്ടി വെള്ളച്ചാട്ടം(300), കുറുവ ദ്വീപ്- ഫോറസ്റ്റ് (400).
കര്‍ളാട് തടാകം (500), കുറുവ- ഡി.ടി.പി.സി (400), പൂക്കോട് (3500), അമ്പലവയല്‍ മ്യൂസിയം (100), ചീങ്ങേരി മല (100), എടയ്ക്കല്‍ ഗുഹ (1000), പഴശ്ശി പാര്‍ക്ക് മാനന്തവാടി, പഴശ്ശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ (200 വീതം), ടൗണ്‍ സ്‌ക്വയര്‍ (400), പ്രിയദര്‍ശിനി (100).
ബാണാസുര ഡാം (3500), കാരാപ്പുഴ ഡാം (3500).

ഉത്തരവിന് ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് പ്രാബല്യം.
ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തും. ടൂറിസം സെന്ററുകളില്‍ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സെക്ടറല്‍ മജിസ്ട്രേറ്റ്മാരും ഫീല്‍ഡ് പരിശോധനയില്‍ ഇക്കാര്യം ഉറപ്പ് വരുത്തും.

Leave A Reply

Your email address will not be published.

error: Content is protected !!